Thursday, June 10, 2021

പല്ലിവാൽ




ദുനിയാവിലെ മുപ്പതുകോടി നാല്പത്തിയൊന്നാമത്തെ പല്ലി എന്നെ കണ്ട് വാലുമുറിച്ചിട്ടോടി. ചെറുവിരൾ തൊട്ട് ഉപ്പൂറ്റി വരെ അളന്ന ചെറു രാജ്യത്തിൻറെ പകുതി പോലും തികക്കാത്ത പല്ലി കുഞ്ഞിനെ ഞാനൊട്ടു കണ്ടതുമില്ല. ഞാൻ പല്ലിയെ കണ്ടതല്ലലോ, പല്ലി എന്നെ കണ്ടതല്ലെ കഥ! അതിഭയങ്കരമായ സംഘടനത്തിനൊടുവിൽ വാലുമുറിച്ച എന്റെ പെറുവിരലിന്റെ മടക്കില്ലൊളുപ്പിച്ച രക്ഷപെട്ട വിവരം കക്ഷി നാടൊക്കെ പരത്തി 

ഇതൊന്നുമറിയാതെ ഭൂമിയുടെ അവകാശികളുടെ സംരക്ഷക എന്ന് സ്വയം വിളിച്ച ഞാൻ, പല്ലി കുഞ്ഞുങ്ങളെ മുറിയിൽ വളർത്തി പോന്നു. നട്ടപാതിരായ്ക്ക് ഒരു ദിവസം സാഹിത്യം തട്ടി വിളിച്ചത് കേട്ട് ഭ്രാന്തെഴുതവെ അവയിലൊരുത്തൻ ഒത്തനടുവ്‌ലേക്കു കാഷ്ടിച്ചു. നൂറ്റാണ്ടിന്റെ കൃതി എന്ന് ഞാൻ വിളിച്ച മഹത്തരമായ സൃഷ്ടിക്ക് കക്കൂസിന്റെ വില തന്ന അന്തേവാസിക്ക് നേരെ കൈയിൽ കിട്ടിയ വടിയും കൊണ്ട്  ചീറിയടുത്തതും പല്ലി വാലിൽ കുടുങ്ങി മലർന്നടിച്ചു വീണതും ഒരുമിച്ചായിരുന്നു. സാഹിത്യ വിരോധിയായ അന്തേവാസി അതിനകം രക്ഷപെട്ടു അലമാരിക്കടിയിൽ പതിയിരുന്നു പല്ലി വാലിന്റെ മാഹാത്മ്യം എം എൽ എ ഫോർമാറ്റിൽ ഒരു പ്രബന്ധമായ് രചിക്കായിരുന്നു.

കഥ കണ്ടും കേട്ടും  അറിഞ്ഞ പല്ലി സമൂഹം വരി വരിയായ് വന്ന് വാല് നിക്ഷേപിച്ചു പോകയുണ്ടായി. വയസൻ വാലുകൾക്ക് മീതെ ദശയുറാകാത്ത കിളുന്തു വാലുകൾ കുമിഞ്ഞു. വാല് കണ്ട് രസം പിടിച്ചു നെറ്റി ചുളിച്ചു ഞാൻ  വാല് മുറിച്ചു തരാൻ ആജ്ഞാപിച്ചു. പല്ലി സമൂഹത്തിന്‌ വാല് ബലികൊടുക്കാനുള്ളതായി. പണ്ടൊരു പല്ലി വാലിൽ കുടുങ്ങി അധികാരി വീണതു പല്ലി സമൂഹം   മറന്നു. അങ്ങനെയിരിക്കെ പത്രത്തിൽ പുതുതായൊരു പല്ലി വർഗത്തെ കണ്ടുപിടിച്ചതായ് വാർത്ത വന്നു. അവയ്ക്കു വാല് മുളക്കില്ലത്രേ!

Tuesday, June 30, 2020

Winged Serpent


On a moonlit night, poetry slithered out of her old moth-eaten notebooks like a golden winged python. She ran away in fright, stumbled and fell down a deck of stairs. Poetry slithered down following her and rose up to her height, to the height of rooftop, to the height of sky, to infinite height like Vamana. It had no venomous teeth but a wide blood red mouth deep like a rustic stone-age cave. Renuka crawled on the floor until the wall stopped her and then the python fell down with a thud, advancing towards her with its mouth opened wide. It started at her long finger nails with worn out nail-polish, cracked heals, her legs covered in soft black hair and her loosely draped sari, her infinite woods, the river, the mother hood, her under toned sluggish belly adorned with white stretch marks, her breasts that glowed in forgotten glory, the thickly slender arms, the thorn pricked heart, her honey coloured face with an upturn pointed nose and long lashed black eyes, blue eyes, brown eyes, red eyes, face without eyes, nose and lips.., the python did not omit anything. Slowly, following the rhythm of an invincible drum from the sacred woods, it swallowed her. Renuka howled, wallowed and screamed for help. It didn’t come. She suffocated as the python’s narrow lines pushed her and turned her around, blinded her absorbing the last ray of hope like a demonic black hole. She tried to latch her nails in the rosy guts to prevent further fall, but it slipped with filthy mucus. The python took a sudden flight flashing its mighty golden wings and Renuka slipped down, fell head first into stars, naked like a new born baby with a blood clotted bellybutton. She tried to walk, strutted, stumbled and fell many times, gave up and sat back unsettled, agitated. The sharp pinching pain at sole of her feet made her howl in agony like a wounded wolf, and it resonated within the golden walls of python. Synchronizing with her uncouth howls came the angelic laughter of her twins, the two little snow balls of happiness, as from another world. Renuka wanted nothing but to hold them close to her bosom and feed them light. There was plenty of light here and she herself was light. There were no moon or sun but stars, many of them. No brighter ones, no constellations, but stars like in that black and white polka dotted sari Vaseer bought her. She laid there as cold numbness grew up her legs, spreading painfully to every last cell. The tip of hair twirled into an unknown alphabet of an unknown language, just as her eyes went numb with sleep.

“We were so happy. I don’t know how to live without her. She was my everything. Prakash, I can’t even face my children. What should I tell them? How can I ask them to accept something even I can’t accept myself? I can still feel her cold, numb, bluish body in my arms! I was too late. We searched everywhere. Why would she ever go to that godforsaken place. What God did she search for in that forgotten temple?”, his voice was trembling, so was he. The violet shirt he wore screamed out how thin he became in two months. His lively eyes sank in an eternal melancholy that formed dark circled around it which was rather more visible as he was pale with agony.

“Vaseer, it has been two months. You have to move on. Your children need you. You have been repeating the same things for over an hour and I have nothing more to tell. I don’t know how to console you Vaseer. I am going to book an appointment with a psychiatrist as soon as possible. You cannot go on like this. You should come and stay with us for the time being. I will call the kids from school. Pack some dresses when I come back. Ammu has been telling me this for a long time. Get up, Vaseer”

It was a difficult situation for Prakash to handle. The beauty of their love had even made him jealous. And then on one fine evening, she died of a snake bite. He didn’t wait for a reply and walked out. Why would Renuka go to such a place alone. To sit alone? No. Why would she want to sit alone? Or, did she go to meet someone in secret? Achee! Prakash slapped himself. He knew Renuka better than that. Just as Prakash passed the varenda and unlocked his car, something slithered past him. Prakash moved back in shock.

An enormous golden winged python crawled majestically up the mango tree in the yard. The tip of its tale, that hung down was knotted into some unknown alphabet of some unknown language. Bowing its head, it prepared to spread its wings. Like a brutish fairy, it spread its wings that was larger than horizon and with a sudden sweep, took its flight. Wonder struck, Prakash took off his mask and I watched the golden winged python ascending to the stars, cuddling in the bamboo chair of my balcony.

 


Friday, June 5, 2020

ചിരവ

ചിരവയ്ക്ക് തേങ്ങാ ചിരണ്ടാൻ വയ്യ! എന്താ മോനൂസേ ജാടയാണോ? ജാടയൊന്നുമല്ല! കറുത്ത മുഖംമൂടിക്കുള്ളിൽ കീരിപല്ലൊളിപ്പിച്ച് ചിരവ പ്രതിഷേധിക്ക്യാണ്. അമ്മിണിച്ചേടത്തിക്കിതൊട്ടു പിടിച്ചില്ല. നേരമില്ലാത്ത നേരത്താണ് ചിരവയുടെ പ്രതിഷേധം. പുറത്ത് നൂറുകൂട്ടം പണിയുണ്ടേ! തെങ്ങുകയറി കൊണ്ടുവന്നിട്ടിട്ടുണ്ട്. ഇനി അതു തിരിയണം. തേങ്ങായ്ക്കൊക്കെ ഇപ്പോ എന്നാ വിലയാ! നല്ലത് കൊണ്ടോയ് കടേല് കൊടുക്കണം. വലുതല്ലാത്തത് വെട്ടി ഉണക്കണം. ആ! ദാമു തേങ്ങാ വെട്ടുന്നുണ്ട്. ചിലതു ചിഞ്ഞിട്ടുണ്ടാവും. അത് സാരമില്ല. രണ്ടൂസം വെയിലത്തിട്ടാൽ മതി. നല്ല എണ്ണയുള്ള തേങ്ങയാ! വെറുത്തേ കളയണ എന്തിനാ?
അല്ല! ഇതൊക്കെ തെങ്ങിനറിയോ? തെങ്ങിനോടു ചോദിച്ചോ? അമ്മിണിയേടത്തി തലവെട്ടിച്ചൊരു പോക്കാ! എങ്ങോട്ടാ? ചുറ്റികയെടുത്ത് ചിരവേടെ തലയ്ക്ക് ഒന്നു കൊടുക്കാൻ.
അല്ലാ ചിരവേ, എന്തിനാ തല്ലു കൊള്ളുന്നേ? ചിരവ പല്ലുരുമി!
മനസ്സിലായില്ല!
ഓ! പല്ലുരുമിയതല്ല, പാട്ടു പാടിയതാ!കരഞ്ഞതാ! തേങ്ങാകുഞ്ഞുങ്ങൾക്ക് വിശക്കുന്നുണ്ടെന്ന്! തേങ്ങാ കുഞ്ഞുങ്ങളോ?
അമ്മിണിയേടത്തി ചുറ്റികയെടുത്തു ചുഴറ്റി പാഞ്ഞു വരുന്നുണ്ട്! ചിരവ പല്ലുരുമി നിലവിളിച്ചു തോടിനുള്ളിൽ കയറിയൊളിച്ചു! ആടുന്നില്ലല്ലോ! വിറങ്ങലിച്ചു നിക്കാണ്! വിയർത്തൊലിച്ചത് കണ്ണീരിനൊപ്പം താഴെവീണുടഞ്ഞു.
അമ്മിണിയേടത്തിക്കത്ഭുതം!ഓഹോ? അപ്പോ വേഷം കെട്ടായിരുന്നല്ലേ?കീരിപല്ലൊക്കെ വൃത്തിയാക്കി തേങ്ങേടെ മീശയൊക്കെ കളഞ്ഞ് അമ്മിണിയേടത്തി തേങ്ങചിരണ്ടാനൊരുങ്ങി!
"ഞാൻ ചിരണ്ടാം"
ദേവൂട്ടിക്ക് കുഞ്ഞ് കൈകളാണ്. തേങ്ങ കുതറിമാറാൻ ശ്രമിച്ചു. അമ്മിണിയേടത്തി അതിനെ പിടിച്ചു വച്ചു!
"ആദ്യം അരിക് ചിരണ്ടണം. പിന്നെ അകം"
അതങ്ങനെയാണല്ലോ? പിൻഗാമികൾ പഠിപ്പിച്ച സൂത്രം! പുറം ചിരണ്ടി അകം ചിരണ്ടി ഉള്ള് പൊള്ളയാക്കുന്ന വിദ്യ!
"ദേവൂട്ടിക്ക് പൊങ്ങ് വേണോ?" അടുക്കള ജനാലയിലൂടെ ദാമു വാത്സല്യമ്മിറ്റിച്ചു.
വാത്സല്യമറിയാതെ പത്തുമുപ്പതു പൊങ്ങുകൾ, തേങ്ങാ കുഞ്ഞുങ്ങൾ നീല ബക്കറ്റിൽ നിന്നെത്തി നോക്കി വിശന്ന് കരഞ്ഞു. കൂന കൂടി കിടന്ന തേങ്ങാക്കൂട്ടം വരിവരിയായ് എണ്ണയായ് ജ്വലിച്ചതും, ചിലതുള്ളു പൊള്ളയാക്കപ്പെട്ട് ചിരട്ടയായടുപ്പിലെരിഞ്ഞതും, ചിരവ മൗനം കുടിച്ചു നോക്കി നിന്നു! തേങ്ങാ കുഞ്ഞുങ്ങൾ കരയുന്നുണ്ട്! ചിരവയ്ക്ക് തേങ്ങാ ചിരണ്ടാൻ വയ്യ!


Friday, April 24, 2020

ആഞ്ഞിലിക്കുരു


പണ്ടെങ്ങോ പരകായ  പ്രവേശനം നേടിയ മുത്തപ്പനാഞ്ഞിലിയുടെ ചെറുമകനും, അവനു പ്രയാദ്ധികത്തിൽ എവിടെയോ ഒരു രഹസ്യത്തിലെന്ന പോലെ പിറന്ന് ഒരു തോടിപ്പറെ വേരൂന്നി വളർന്ന മകനും ബന്ധുക്കളാണെന്ന് ഒരു വെള്ളിടിയുടെ അകമ്പടിയോടെ വെളിപാടുണ്ടായിട്ട് അധികനാളായില്ല. പെയ്യാതെ തളംകെട്ടി നിന്ന  കരിമ്പനമുടിച്ചിയെ നോക്കി ഞാനും മഴക്കുരുവികളും കൊഞ്ഞണം കുത്തികൊണ്ടിരുന്നപ്പോഴാണ് വെളിപാടുണ്ടാവുന്നത്. അശരീരി അല്ല കേട്ടോ ! പകലൊക്കെ ഉഴുതുമറിച്ച് വെയില്‌പാകി കിതച്ച്  മുഖോം ചോപ്പിച്ച്, ഉഴുവുചാൽ തോളത്ത് വച്ചൊരു കൃഷീവലൻ പടിഞ്ഞാറ് പോവാൻ കൂട്ടാകുമ്പോ, വേഷമൂരി അച്ഛന് കൊടുക്കും. വേഷപ്പകർച്ച ഭംഗിയായ് ആടിത്തർക്കുന്നതിനിടയിൽ ഇങ്ങനെ പലേ വെളിപാടും ശിങ്കിടിക്ക് അരുളപ്പെടാറുണ്ട്.

വെളിപാടൊരു കടങ്കഥയായാണ് എത്തിയെ.

അപ്പനെയും മകനെയും കാട്ടി എന്ത് വ്യത്യാസം എന്നായി നടൻ.

നടിക്കാനറിയാത്ത, പ്രിത്യേകിച്ചും ഈ വേഷപ്പകർപ്പിന്റെ  നിറക്കൂട്ട് പോലും വശമില്ലാത്ത ശിങ്കിടി, അത് ആണും പെണ്ണും ആണെന്ന് തിടുക്കത്തിൽ പറഞ്ഞു.

ക്രിസ്മസ് അപ്പൂപ്പന്റെ പോലെ എന്ന് കാണുന്നവരൊക്കെ  കൊതിയോടെ പറയണ വെള്ളിത്താടിയും പറന്ന മുടിയും അച്ഛനും അച്ഛന്റെ കണ്ണും കുലുങ്ങി ചിരിച്ചു.

വിത്യാസമെന്തെന്ന് കണ്ടു പിടിച്ചാ സമ്മാനം താരമെന്നായ് നടൻ!

സമ്മാനം എന്നോച്ചാ മഞ്ചാടിക്കുരുവോ കുന്നിക്കുരുവോ ഒക്കെയാണ്. ഒന്നോ രണ്ടോ  വീണുകിട്ടുമ്പോ അമ്പിളിമാമനെ കിട്ടിയപോൽ കൊണ്ടോയ് മഞ്ചാടിച്ചെപ്പിലിടുന്നത് കക്ഷി കണ്ടിട്ടുണ്ടാവണം. കടങ്കഥകൾക്ക് സമ്മാനമായ് മഞ്ചാടിക്കുല  സംഘടിപ്പിച്ച് കൊണ്ടോരുന്നത് അതോണ്ടാവാം . ഇരുപത്തിമൂന്ന് വയസായെന്നും കെട്ടിക്കാറായെന്നുമൊക്കെ നാട്ടുകാരും ബന്ധുക്കളും അപവാദം പറയുമെങ്കിലും, പെറ്റികോട്ടിട്ട് നടക്കുന്ന അഞ്ചുവയസുകാരിക്കപ്പുറം ഒരു നിർവചനം ശിങ്കിടിയെ പറ്റി  അച്ഛന്റെ ഉപബോധമനസ് സ്വീകരിച്ചിട്ടില്ല  . അതങ്ങനാണല്ലോ!

കടങ്കഥയുടെ പൊരുളറിയാതെ കുഴുങ്ങി  മേല്‌പോട്ടും  നോക്കി നിന്ന അഞ്ചു വയസുകാരിക്ക് വിചിത്രമായ ഒരശരീരി കണക്കെ മുത്തപ്പൻ ആഞ്ഞിലിയുടെ സന്തതിപരമ്പരകളുടെ കഥ വെളിപ്പെട്ടു. കരിമ്പച്ച ഇലയണിഞ്ഞ സുന്ദരൻ മകൻ ആണെന്നും, അരികത്തോർമയുടെ താഴ്വാരങ്ങളിലെവിടെയോ വിസ്‌മൃതിയുമായി മല്ലിട്ടു തോറ്റ് ചുവപ്പിലേക്കലിഞ്ഞു നിൽക്കുന്ന ഇളംപച്ചക്കാരൻ അപ്പൻ ആണെന്നും വെളിവായ്.

അപ്പൻ ആഞ്ഞിലി ആ നിമിഷങ്ങളിലെപ്പോഴോ വളർന്നു പൊങ്ങി മുത്തശ്ശിക്കഥ പോലെ സ്വർഗം പൂകി. ആഞ്ഞിലിയുടെ വളർച്ച മുൻകൂട്ടിയറിഞ്ഞ മഴക്കുരുവികൾ ഒരു വാക്കുപോലും പറയാതെ തോളത്തു  കയറിക്കൂടി സ്വർഗ്ഗത്തിലേക്ക് ഊഴിയിട്ടിറങ്ങി. അപ്പൻ ആഞ്ഞിലിയപ്പോ സ്വർഗ്ഗത്തിലും മുകളിൽ എത്തിക്കാണും. മഴക്കുരുവികൾ സ്വർഗത്തിൽ മഴപെയ്‌യോ എന്നറിയാൻ പോയതാണ്.  ഉത്തരോന്നും പറഞ്ഞതുമില്ല. പക്ഷെ മാലാഖമാർ തേങ്ങാ ഉരുട്ടിക്കളിക്കുന്നതാണ് ഇടിമിന്നൽ എന്ന് പിന്നീടെപ്പോഴോ വന്നു കിന്നാരം പറയുണ്ടായി!

സ്വർഗത്തിലേക്ക് ശിരസ്സുയർത്തിനിന്ന അപ്പൻ ആഞ്ഞിലിയുടെ കൂറ്റൻ നിഴൽ  ഭൂമിയിൽ ഓടിക്കളിച്ച് മടുത്ത് തൂമ്പാകൈയിൽ ചാരിനിന്ന് കിതച്ച അച്ഛന്റെ തോളത്തെ കയ്യിട്ടു നിന്നു. ഇതുവരെ കായ്‌ തരാത്ത മുരിങ്ങായോടെ കലഹിച്ചു നിന്ന അമ്മയും ഒപ്പം കൂടി.കാരണവന്മാർ അങ്ങനെ ലോഹ്യം കൂടണ തക്കത്തിൽ കരിമ്പച്ചക്കാരൻ സുന്ദരൻ ഒരു തത്തപെണ്ണിനെ കയ്യും  കലാശവും കാട്ടി കൂടെ കൂട്ടാൻ  തിടുക്കം  കൂട്ടി. വഷളൻ! മുഖം വെട്ടിച്ച്, പുരക്കകത്തു കേറി ഒരു ഗ്ലാസ് കട്ടൻകാപ്പി (അമ്മ ഇട്ടുതന്നത്) ചൂടോടെ അകത്താക്കീട്ടും, അപ്പനും മകനും തൊണ്ടേൽ കുടുങ്ങി കിടന്നു.

അങ്ങനെ തൊണ്ടേൽ  കുടുങ്ങിയ അപ്പനേം മകനേം  കണ്ണികൂടെ കക്കിക്കളയാൻ, രാത്രി മാലാഖമാരുടെ ഫുട്ബോൾകളി വകവെക്കാതെ ടെറസിൻമേൽ കേറി ഇരുപ്പായ്‌. കരിമ്പന മുടിച്ചി മുടിയയച്ചു നിവർത്തി ഇട്ടേക്കണോണ്ട് നക്ഷത്ര കുഞ്ഞുങ്ങളൊക്കെ ഒളിച്ചിരുപ്പായിരിക്കും എന്ന് നീരിച്ചെങ്കിലും, അവയൊക്കെ ചിറകുവച്ച് അപ്പൻ ആഞ്ഞിലിക്ക് ചുറ്റും തെന്നിയും തെറ്റിയും പറന്നു രസിക്കുന്നുണ്ടായി. ആയിരം നക്ഷത്രക്കുഞ്ഞുങ്ങളെ തോളത്തേറ്റി അപ്പൻ ആഞ്ഞിലി മാറ് വിരിച്ച് നിന്നു. അച്ഛന്റെ വേഷപ്പകർപ്പുകളിൽ ഒന്നാണ് അപ്പൻ ആഞ്ഞിലി എന്ന് മനസിലായപ്പോഴേക്കും മാലാഖമാരുടെ തേങ്ങാ ഒരെണ്ണം പൊട്ടി ഇളനീര് മഴയായ് പൊഴിഞ്ഞു തുടങ്ങിയിരുന്നു. മഴ കനത്തപ്പോൾ കാഴ്ചമുറിഞ്ഞുൾക്കാഴ്ച്ചയായതും അപ്പൻ ആഞ്ഞിലി ബഹുമുഖനായതും ഒരുമിച്ചായിരുന്നു.
കണ്ണുനനയാതെ കരയാൻ പഠിച്ച ഒരു ചങ്ങായി, അപ്പൻ മരിച്ചപ്പോ അപ്പൻ മേടിച്ച തന്ന വാച്ചും ഓട്ടം  നിർത്തി എന്ന് പറഞ്ഞപ്പോ അവനറിയാതെ കണ്ണിൽ ഉരുണ്ടുകൂടിയ മഴക്കാറായിരുന്നു അപ്പൻ ആഞ്ഞിലി. പേറ്റുനോവിനിടയിലും കുട്ട്യോൾടെ നാടകം ഗംഭീരമാവാൻ പ്രാർഥിച്ച ടീച്ചറമ്മയായും, നോമ്പുകാലത്തെപ്പോഴോ വീട്ടിലേറി ചെന്നപ്പോ നോമ്പില്ലാത്ത അതിഥിക്ക് ചീരയിൽ ചെമ്മീൻ  ഒളിച്ചിച്ചു വച്ച് തന്ന് , മുഴുവൻ കഴിക്കണമെന്ന് വാശി പിടിച്ചടുത്തു നിന്ന ടോമിന്റെ അമ്മയായും, യൂണിവേഴ്സിറ്റി എക്‌സാമിന്റെ  തലേന്ന് ഒരുമിച്ചു രാപ്പാർക്കുമ്പോൾ, പാതിരാക്കോഴി കൂവുന്ന നേരത്തും വിശന്നിരിക്കണ്ടെന്നു പറഞ്ഞ് വാരിയൂട്ടുന്ന സംഗീടെ അമ്മയായും, കൊച്ചുവെളുപ്പിനെ മോൾക്ക് കൂട്ടായ്  ബസ് സ്റ്റോപ്പിൽ  മണിക്കൂറോളം നിന്ന അഷീടെ അച്ഛനായും, വര്ഷങ്ങള്ക്ക് മുമ്പ് മാലാഖാമാരുടെ കൂടെ കളിക്കാൻ പോയ കുഞ്ഞുമോനെയോർക്കുമ്പോൾ ഇന്നും നടുങ്ങുന്ന ഐഷുന്റെ അപ്പയായുമെല്ലാം അപ്പൻ ആഞ്ഞിലി നിറഞ്ഞാടി.
കാറ്റ്  കോമരം തുള്ളിച്ചിട്ടും, മഴനീരൊലിച്ചിറങ്ങി ജ്വരമായി മാറിയിട്ടും, അപ്പൻ ആഞ്ഞിലി നക്ഷത്രക്കുഞ്ഞുങ്ങളെ ഇതൊന്നുമറിയിക്കാതെ സുഖമായുറക്കി.ലോകത്തുള്ള എല്ലാ  അച്ഛനമ്മമാരുടെയും വേഷപ്പകർപ്പാണ്  അപ്പൻ ആഞ്ഞിലി എന്ന് തിരിച്ചറിയാൻ  സെൻസും സെന്സിബിലിറ്റിം ഒന്നും  വെണ്ടാർന്നു!

 പെരുവിരൽ തൊട്ട് മുടിയറ്റം വരെ   വരെ കുതിർത്തി മഴയൊഴിഞ്ഞു പോയ്‌. മഴത്തണുപ്പും കൊണ്ട് പയ്യാരംചൊല്ലാൻ എത്തിയ കാറ്റ് ഭഗവതി കാവിലെ ആലിലപോലെ നിന്ന് വിറക്കണ കാഴ്ച കണ്ട്പേടിച്ചോടിപ്പോയി. രണ്ടീസം പനിക്കാനുള്ള തരമായി. സാരോല്ല. കടങ്കഥക്ക് ഉത്തരം കിട്ടീലോ!

കരിമ്പച്ച വെയിലത്ത് വാടാതെ, മഴയത്ത് നനയാതെ, മഞ്ഞത്ത് കുളിരാതെ, കൊഴിയാതെ  കാത്ത കരുതലാണ് ഇളംപച്ച!

                  - വൈശാലി


  

Saturday, December 7, 2019

BLACK STAR

Aaarrrgghhhh!she screamed
"Dear little girl, stop screaming!"
I would have told had I any tongue.
But alas I had none.
She ran away calling "papa".
And I knew what was coming.
You might ask me why I came out?
'You should have stayed in that dark corner."
I can hear you suggest.
Oh! I can't I can't! Hear me out!
You took away my tongue.
You took away my freedom.
You did not take away my hunger.
I had to catch the flies, sweet girl.
Why did you scream?
My legs?My magnificent hairy legs?
I looked at my legs which scared her off.
But the legs are all that I have.
I catch the flies running and jumping
And spreading my beautiful legs.
I heard her "papa" coming!
I ran everywhere and nowhere!
Lost my direction with each footstep.
"Papa" pushed open the door
And I went hiding!
"Marco Polo! Come out Come out"
he says.
"It was monstrous and huge"
The little girl squeaks
Was I a monster?
"No, you are different"
I heard my mothers angelic voice
But she was different as me and
"Papa" killed her for being different.
Then did I receive the first dose,
The blue liquid of death!
I lost my sight.
I ran blind stumbling and falling!
The second dose took my breath.
I ran breathless in pain!
And the third took my thoughts!
I stopped running and withered!
Thoughtless was beautiful!
Lights came in and out forever!
I saw better, breathed freedom
Layed back and spread my legs
For one last time
Before it folded and laid around me!
I heard the last voice and it was the little girl
"Now that it is dead, I like it better
It looks like a star"
I was a star, only a black one!















Tuesday, September 24, 2019

COMPASS

For a hundredth time
She set out to draw
Pencil sharpened bright
Margined paper aligned right
And her compass at ready!
She screwed the pencil at one end
Pressed hard the other end on paper
With utmost care and fear she drew
And failed
For a hundredth time
"Alas, she is a little girl,
who cannot draw a circle"
Someone around said
"Unworthy daughter who
Cannot draw a perfect circle"
Father glared but mother cried
"My sweet, poor little one
 Shall make perfect circles
And become an angel"
Round eyes followed and stared
From among the bushes and streets
The aunt next door gossiped
"That little girl can't draw a circle
Even Kite, the beast with no reason
Can fly in a perfect circle"
Was it the compass, the pencil
Or her rebellious hand!
What went wrong, she cannot say.
But she failed again and again
At last, she found a solution
A bold one I must say
She broke the compass, yes
Tore it into two stupid sticks.
But hear O my people
She was no longer screwed
To the angry tyrant, the compass!
Oh! It was then that she found
Butterflies never fly in circles!!!!




Saturday, September 21, 2019

ആനബസ്സ്

ആനബസ്സ് വരുന്നുണ്ട്! ആന ബസ്സൊ?ആന്ന്..ആനബസ്സ്..പണ്ടെവിടെയോ കണ്ടതാ..ഈ പ്രയോഗം..പിന്നെ കൂടെ പോന്നു!അതൊക്ക വേറെ കഥ. ആനബസ്സ് വരുന്നുണ്ട്! കഴുത്തേൽ കിടന്ന shawl ഊരി ബാഗിൽ വച്ചു, sleeve കൈമുട്ടു വരെ മടക്കി കയറ്റി, മുടിയൊന്നു മുറുക്കിക്കെട്ടി!അങ്കത്തിനിറങ്ങുവാണോ?അല്ല!ആനബസ്സീ കേറണ്ടേ?അതിനുള്ള പുറപ്പാടാണ്.ആനബസ്സ് അടുത്തേക്കടുത്തേക്ക് വരുന്നുണ്ട്!ചേകവന്മാരും ചേകവത്തികളും തയ്യാറാണ്..soniaa..വന്നാട്ടെ..പോന്നാട്ടെ! വന്നു! അടി ഇടി പൂരം! ഓതിരം മറഞ്ഞ്, ഇടത് മാറി. വലത് വച്ച്..ഹാവു! കയറിപ്പറ്റി!കണ്ടക്ടർ ഒരു മൂലക്ക് മാറി നിപ്പണ്ട്..കുറ്റം പറയാൻ പറ്റില്ല! പുള്ളിക്കും കാണൂലേ ജീവനിൽ കൊതി അടുത്ത പരിപാടി...checking- കൈ and കാൽ working condition, ബാഗിൻെ്റ വള്ളി പൊട്ടീട്ടില്ല!ചെരുപ്പുണ്ട്!കൈയ്യൊക്കെ ഒന്നു പോറീട്ടുണ്ട്..ഓ പിന്നെ കാണാത്ത പോലെ!ചുമ്മാ സമയം കളയാതെ...let's begin operation seat hunt! ബഹുജനം പലവിധം എന്നാണല്ലോ? ആരും പേടിക്കണ്ട..എല്ലാവർക്കും seat ഉണ്ട്. മുതിർന്ന പൗരൻ, മുതിർന്ന സ്ത്രീകൾ, അംഗപരിമിതർ, വെറും സ്ത്രീകൾ..seat പലവിധം!വെയിലു വീഴാത്ത seat വേണം. അതും ഒത്തു! ചില വിരുതന്മാർ സ്ത്രീകളുടെ സീറ്റിൽ കയറി ഇരുപ്പുണ്ട്! ഇതെന്നാ? വെള്ളരിക്കാപ്പട്ടണോ?ഇവിടെ സ്ത്രീകൾക്കും അവകാശങ്ങൾ ഇല്ലേ?പിന്നല്ല!അവരെയൊക്കെ അങ്ങെണീപ്പിച്ചു വിട്ടു!എന്നിട്ട് സ്ത്രീകളുടെ സീറ്റിൽ സ്ത്രീകൾ ഇരുന്നു. ഇതാണോ ദൈവമേ feminism?
                                       ഇരിപ്പുറപ്പിച്ചു. വൈകി വന്ന പലരും നിൽപ്പുണ്ട്.പാവം തോന്നീട്ട് ഒന്നും കാര്യമില്ല! Biology പഠിക്കണം. Darwinന്റെ Survival of the fittest ന്ന് കേട്ടിട്ടുണ്ടൊ? ദതാണ്. Fitness അൽപ്പം ഉള്ളവർ കയറിപറ്റി...തീരെ കുറവുള്ളവർ തൂങ്ങി കിടപ്പുണ്ട്...പിന്നെ ചിലർ കയറാനെ നോക്കീല...thug ആണത്രെ!ആനബസ്സ് യാത്ര തുടങ്ങി! ഇനി ഒരു ഏർപ്പാടുണ്ട്! ചെവിയിൽ ഒരു സാമാനം(അമ്മേടെ ഭാഷ ) കുത്തി കയറ്റണം.പിന്നെ എന്റെ സാറെ! ചുറ്റുമുള്ള ഒന്നും കാണൂല! കണ്ണടച്ച് ഇരുട്ടാക്കുന്നതാണൊ?അല്ല. ചെവിയടച്ച് പൊട്ടനാകുന്നതാ! രണ്ടും കണക്കാ! അങ്ങനെ അന്ധനും ബന്ധിരനുമായി ആനബസ്സിന്റെ side seatil ഇരുന്നു യാത്ര! പല വഴിക്കാഴ്ച്ചകൾ. ഒന്നിനും ആയുസ്സില്ല! തെളിയും മായും!പിന്നേം തെളിയും മായും! കണ്ടക്ടർ വരുന്നുണ്ട്. Card ആണ് സേട്ടാ! കട്ട പുഛം! കാർഡിനെന്താ വിലയില്ലേ?ആ..പോട്ടെ! സിന്ന പയ്യൻ! പാട്ടും കേട്ട് കാറ്റും കൊണ്ട് അങ്ങനെ അങ്ങനെ.."കൊച്ചെ എറങ്ങണില്ലെ?സ്റ്റോപ്പെെത്തി" കണ്ടക്ടർ കുലുക്കി വിളിക്കാണ്, (ഉറങ്ങി പോയീന്നേ! എത്ര ദൂരം?എത്ര സമയം? ഓ പിന്നെ. ഉറങ്ങുമ്പോൾ അല്ലേ സമയത്തിന്റേം ദൂരത്തിന്റേം അളവ് നോക്കണെ? ഇയാൾ എവിടത്തുകാരനാ?). കയ്യീ കിട്ടീത് ഒക്കെ എടുത്ത് ചാടി എണീട്ടു. എന്തെങ്കിലും വച്ചു മറന്നോ ആവോ?തൊട്ടടുത്തിരുന്ന അപ്പുപ്പനു പകരം ഇപ്പൊ lipstick ഇട്ട് ഏതോ IT companyല് പോണ(assumption ആണ്..reader-oriented approach എന്നും പറയാം) ചേച്ചി ആണ് ഇരിക്കണത്.അപ്പൂപ്പൻ എവിടെ ഇറങ്ങിയോ ആവോ! എവിടെ!ആൾടെ മുഖം പോലും ശ്രദ്ധിച്ചില്ല.പിന്നാണ് സ്ഥലം! ചിരിപ്പിക്കല്ലെ! ചുറ്റുള്ള ഒന്നും കാണണില്ലാലോ?
                  ഇനി scene no 1 repeat! ഓതിരം മറഞ്ഞു, ഇടത് മാറി, വലത് വച്ച് പുറത്ത് ചാടി.cheking- all done! ജീവനുണ്ട്! വല്ല്യ ആശ്വാസം! ഇനി ചുറ്റും ഒന്ന് കാണണം!സാമാനം ചെവീലില്ല. എടുത്ത് ബാഗിൽ വച്ചു...അയ്യയ്യോ!കണ്ടക്ടർ പറ്റിച്ച! ഇതേത് സ്ഥലം!എത്തേണ്ട സ്ഥലം കുറേ കൂടെ പോണോലൊ?അതോ തോന്നലാണൊ?ഇവിടെങ്ങും ആരൂല്ലാല്ലൊ? ഒരു പൂച്ചകുഞ്ഞു പോലുമില്ല ന്ന് പറഞ്ഞാ നുണയാ...ആരോ ഒരു പോത്തിനെ പാർക്ക് ചെയ്തിട്ടുണ്ട്! ഹർത്താലാണൊ?ഏയ് അപ്പൊ ആനബസ്സോ?ഈ പോത്തിന്റെ driver ഇവിടെ എവിടേലും കാണണോലൊ?ആണ്ടെ നിക്കണൂ!ഓ.. ഒരു വയസ്സനെ പ്രതിക്ഷിച്ചെ! ഇതിപ്പ ആള് ചുള്ളനാലൊ!"ഓയ്" കേട്ട് കേട്ട്....പുള്ളി ദേ വന്നു!വേണ്ടാർന്നു! ആ നടത്തത്തിൽ എന്തോ വശപ്പിശകില്ലെ?ഓടണോ???? വേണ്ട! ങ്ഹാ! അത്രക്കായോ?എന്നാ വെക്കെടാ വെടി!
പുള്ളി ദേ വന്നു! കൈയീ കേറി പിടിക്കണു!
"വാ പോവാം"
ഒരു കൂസലില്ലാന്നെ...ഞാൻ ആരാന്നാ അവന്റെ വിചാരം!
"ദേ ചെറുക്കാ! മര്യാദക്ക് കൈയ്യീന്ന് വിട്ടോ! ന്റെ സ്വഭാവം മഹാ പിശകാ"
"ചെറുക്കനൊ?താൻ ആ പോത്തിനെെ കണ്ടോ?"
"കണ്ടു.അതിന്?"
"അതെന്റെയാ!"
"അതിന് ഞാൻ എന്നാ വേണം?"
"കാലനാടോ!"
"കാലനോ?ഒന്നു പോടോ! വട്ടാണെ ചങ്ങലക്കിടണം!"
"ദേ! പെണ്ണുംബിളേ!"
പുള്ളിക്ക് ദേഷ്യം വരുന്നുണ്ട്! ഭൂമി കുലുങ്ങുന്നുണ്ട്!(എന്റെ കാലിനടിയിലുള്ളതാണല്ലോ എനിക്ക് ഭൂമി) അതോ കാല് വിറക്കണതാണോ?എന്ത് പ്രഹസ്സനമാണ് Mr?ദേ രൂപം മാറണു! സാക്ഷാൽ കാലൻ! കീരീടം ഒക്കേണ്ട്! ദേ പിന്നേം!Grim reaper! തലേക്കൂടെ തുണി ഇട്ടിട്ടുണ്ട്!
"മതി മതി..വിശ്വാസിച്ചു!"
കാലൻ back to ചുള്ളൻ!
"നിങ്ങൾടെ ഈ പഴഞ്ചൻ concept കാരണം എനിക്കിപ്പോ നല്ല കോലത്തീ നടക്കാൻ പറ്റില്ലാന്നായോ? വല്ലാത്ത കഷ്ടാണ്!"
"അതു പിന്നെ Mr കാലൻ, തന്നെ ഇങ്ങനെ കണ്ടാലാ ഒരു ഗുമ്മുള്ളു!!! അല്ല, ഒരു മുന്നറിയിപ്പ് തരാർന്നു! പെട്ടന്നായ് പോയ്!"
"മുന്നറിയിപ്പ് തന്നില്ലാന്നോ?തന്റെ തൊട്ടടുത്തിരുന്ന കാർണോരെ ഞാൻ വിളിച്ചോണ്ട് പോയത് കണ്ടീലയോ?
"ഉറങ്ങി പോയീ Mr കാലൻ"
"അല്ലേലും എണീക്കണത് ഞാൻ വന്ന് വിളിക്കുബോളാ! നിങ്ങള് മനുഷ്യര് കട്ട വെറൈറ്റി ആണ് ട്ടാ"
ഇനി എന്തു പറഞ്ഞിട്ട് എന്തു കാര്യം? Mr കാലന്റെ കൂടെ നടക്കാണ്....എങ്ങോട്ട്?ആവോ?
'Mr കാലൻ, അപ്പോ ആനബസ്സ്?"
"തന്റെ ജിവിതാർന്നെടൊ അത്! ആനബസ്സ് പോലും!"
"ഈ പുനർജന്മമൊക്കെയുണ്ടൊ  കാലൻ"
"എന്തിനാ?ഉറങ്ങാനാണൊ?"
"അല്ല!ജീവിക്കാൻ"
കാലൻ ചിരിച്ചു. കേട്ടിട്ടുണ്ട്! കേട്ടിട്ടുണ്ട്!.