ആനബസ്സ് വരുന്നുണ്ട്! ആന ബസ്സൊ?ആന്ന്..ആനബസ്സ്..പണ്ടെവിടെയോ കണ്ടതാ..ഈ പ്രയോഗം..പിന്നെ കൂടെ പോന്നു!അതൊക്ക വേറെ കഥ. ആനബസ്സ് വരുന്നുണ്ട്! കഴുത്തേൽ കിടന്ന shawl ഊരി ബാഗിൽ വച്ചു, sleeve കൈമുട്ടു വരെ മടക്കി കയറ്റി, മുടിയൊന്നു മുറുക്കിക്കെട്ടി!അങ്കത്തിനിറങ്ങുവാണോ?അല്ല!ആനബസ്സീ കേറണ്ടേ?അതിനുള്ള പുറപ്പാടാണ്.ആനബസ്സ് അടുത്തേക്കടുത്തേക്ക് വരുന്നുണ്ട്!ചേകവന്മാരും ചേകവത്തികളും തയ്യാറാണ്..soniaa..വന്നാട്ടെ..പോന്നാട്ടെ! വന്നു! അടി ഇടി പൂരം! ഓതിരം മറഞ്ഞ്, ഇടത് മാറി. വലത് വച്ച്..ഹാവു! കയറിപ്പറ്റി!കണ്ടക്ടർ ഒരു മൂലക്ക് മാറി നിപ്പണ്ട്..കുറ്റം പറയാൻ പറ്റില്ല! പുള്ളിക്കും കാണൂലേ ജീവനിൽ കൊതി അടുത്ത പരിപാടി...checking- കൈ and കാൽ working condition, ബാഗിൻെ്റ വള്ളി പൊട്ടീട്ടില്ല!ചെരുപ്പുണ്ട്!കൈയ്യൊക്കെ ഒന്നു പോറീട്ടുണ്ട്..ഓ പിന്നെ കാണാത്ത പോലെ!ചുമ്മാ സമയം കളയാതെ...let's begin operation seat hunt! ബഹുജനം പലവിധം എന്നാണല്ലോ? ആരും പേടിക്കണ്ട..എല്ലാവർക്കും seat ഉണ്ട്. മുതിർന്ന പൗരൻ, മുതിർന്ന സ്ത്രീകൾ, അംഗപരിമിതർ, വെറും സ്ത്രീകൾ..seat പലവിധം!വെയിലു വീഴാത്ത seat വേണം. അതും ഒത്തു! ചില വിരുതന്മാർ സ്ത്രീകളുടെ സീറ്റിൽ കയറി ഇരുപ്പുണ്ട്! ഇതെന്നാ? വെള്ളരിക്കാപ്പട്ടണോ?ഇവിടെ സ്ത്രീകൾക്കും അവകാശങ്ങൾ ഇല്ലേ?പിന്നല്ല!അവരെയൊക്കെ അങ്ങെണീപ്പിച്ചു വിട്ടു!എന്നിട്ട് സ്ത്രീകളുടെ സീറ്റിൽ സ്ത്രീകൾ ഇരുന്നു. ഇതാണോ ദൈവമേ feminism?
ഇരിപ്പുറപ്പിച്ചു. വൈകി വന്ന പലരും നിൽപ്പുണ്ട്.പാവം തോന്നീട്ട് ഒന്നും കാര്യമില്ല! Biology പഠിക്കണം. Darwinന്റെ Survival of the fittest ന്ന് കേട്ടിട്ടുണ്ടൊ? ദതാണ്. Fitness അൽപ്പം ഉള്ളവർ കയറിപറ്റി...തീരെ കുറവുള്ളവർ തൂങ്ങി കിടപ്പുണ്ട്...പിന്നെ ചിലർ കയറാനെ നോക്കീല...thug ആണത്രെ!ആനബസ്സ് യാത്ര തുടങ്ങി! ഇനി ഒരു ഏർപ്പാടുണ്ട്! ചെവിയിൽ ഒരു സാമാനം(അമ്മേടെ ഭാഷ ) കുത്തി കയറ്റണം.പിന്നെ എന്റെ സാറെ! ചുറ്റുമുള്ള ഒന്നും കാണൂല! കണ്ണടച്ച് ഇരുട്ടാക്കുന്നതാണൊ?അല്ല. ചെവിയടച്ച് പൊട്ടനാകുന്നതാ! രണ്ടും കണക്കാ! അങ്ങനെ അന്ധനും ബന്ധിരനുമായി ആനബസ്സിന്റെ side seatil ഇരുന്നു യാത്ര! പല വഴിക്കാഴ്ച്ചകൾ. ഒന്നിനും ആയുസ്സില്ല! തെളിയും മായും!പിന്നേം തെളിയും മായും! കണ്ടക്ടർ വരുന്നുണ്ട്. Card ആണ് സേട്ടാ! കട്ട പുഛം! കാർഡിനെന്താ വിലയില്ലേ?ആ..പോട്ടെ! സിന്ന പയ്യൻ! പാട്ടും കേട്ട് കാറ്റും കൊണ്ട് അങ്ങനെ അങ്ങനെ.."കൊച്ചെ എറങ്ങണില്ലെ?സ്റ്റോപ്പെെത്തി" കണ്ടക്ടർ കുലുക്കി വിളിക്കാണ്, (ഉറങ്ങി പോയീന്നേ! എത്ര ദൂരം?എത്ര സമയം? ഓ പിന്നെ. ഉറങ്ങുമ്പോൾ അല്ലേ സമയത്തിന്റേം ദൂരത്തിന്റേം അളവ് നോക്കണെ? ഇയാൾ എവിടത്തുകാരനാ?). കയ്യീ കിട്ടീത് ഒക്കെ എടുത്ത് ചാടി എണീട്ടു. എന്തെങ്കിലും വച്ചു മറന്നോ ആവോ?തൊട്ടടുത്തിരുന്ന അപ്പുപ്പനു പകരം ഇപ്പൊ lipstick ഇട്ട് ഏതോ IT companyല് പോണ(assumption ആണ്..reader-oriented approach എന്നും പറയാം) ചേച്ചി ആണ് ഇരിക്കണത്.അപ്പൂപ്പൻ എവിടെ ഇറങ്ങിയോ ആവോ! എവിടെ!ആൾടെ മുഖം പോലും ശ്രദ്ധിച്ചില്ല.പിന്നാണ് സ്ഥലം! ചിരിപ്പിക്കല്ലെ! ചുറ്റുള്ള ഒന്നും കാണണില്ലാലോ?
ഇനി scene no 1 repeat! ഓതിരം മറഞ്ഞു, ഇടത് മാറി, വലത് വച്ച് പുറത്ത് ചാടി.cheking- all done! ജീവനുണ്ട്! വല്ല്യ ആശ്വാസം! ഇനി ചുറ്റും ഒന്ന് കാണണം!സാമാനം ചെവീലില്ല. എടുത്ത് ബാഗിൽ വച്ചു...അയ്യയ്യോ!കണ്ടക്ടർ പറ്റിച്ച! ഇതേത് സ്ഥലം!എത്തേണ്ട സ്ഥലം കുറേ കൂടെ പോണോലൊ?അതോ തോന്നലാണൊ?ഇവിടെങ്ങും ആരൂല്ലാല്ലൊ? ഒരു പൂച്ചകുഞ്ഞു പോലുമില്ല ന്ന് പറഞ്ഞാ നുണയാ...ആരോ ഒരു പോത്തിനെ പാർക്ക് ചെയ്തിട്ടുണ്ട്! ഹർത്താലാണൊ?ഏയ് അപ്പൊ ആനബസ്സോ?ഈ പോത്തിന്റെ driver ഇവിടെ എവിടേലും കാണണോലൊ?ആണ്ടെ നിക്കണൂ!ഓ.. ഒരു വയസ്സനെ പ്രതിക്ഷിച്ചെ! ഇതിപ്പ ആള് ചുള്ളനാലൊ!"ഓയ്" കേട്ട് കേട്ട്....പുള്ളി ദേ വന്നു!വേണ്ടാർന്നു! ആ നടത്തത്തിൽ എന്തോ വശപ്പിശകില്ലെ?ഓടണോ???? വേണ്ട! ങ്ഹാ! അത്രക്കായോ?എന്നാ വെക്കെടാ വെടി!
പുള്ളി ദേ വന്നു! കൈയീ കേറി പിടിക്കണു!
"വാ പോവാം"
ഒരു കൂസലില്ലാന്നെ...ഞാൻ ആരാന്നാ അവന്റെ വിചാരം!
"ദേ ചെറുക്കാ! മര്യാദക്ക് കൈയ്യീന്ന് വിട്ടോ! ന്റെ സ്വഭാവം മഹാ പിശകാ"
"ചെറുക്കനൊ?താൻ ആ പോത്തിനെെ കണ്ടോ?"
"കണ്ടു.അതിന്?"
"അതെന്റെയാ!"
"അതിന് ഞാൻ എന്നാ വേണം?"
"കാലനാടോ!"
"കാലനോ?ഒന്നു പോടോ! വട്ടാണെ ചങ്ങലക്കിടണം!"
"ദേ! പെണ്ണുംബിളേ!"
പുള്ളിക്ക് ദേഷ്യം വരുന്നുണ്ട്! ഭൂമി കുലുങ്ങുന്നുണ്ട്!(എന്റെ കാലിനടിയിലുള്ളതാണല്ലോ എനിക്ക് ഭൂമി) അതോ കാല് വിറക്കണതാണോ?എന്ത് പ്രഹസ്സനമാണ് Mr?ദേ രൂപം മാറണു! സാക്ഷാൽ കാലൻ! കീരീടം ഒക്കേണ്ട്! ദേ പിന്നേം!Grim reaper! തലേക്കൂടെ തുണി ഇട്ടിട്ടുണ്ട്!
"മതി മതി..വിശ്വാസിച്ചു!"
കാലൻ back to ചുള്ളൻ!
"നിങ്ങൾടെ ഈ പഴഞ്ചൻ concept കാരണം എനിക്കിപ്പോ നല്ല കോലത്തീ നടക്കാൻ പറ്റില്ലാന്നായോ? വല്ലാത്ത കഷ്ടാണ്!"
"അതു പിന്നെ Mr കാലൻ, തന്നെ ഇങ്ങനെ കണ്ടാലാ ഒരു ഗുമ്മുള്ളു!!! അല്ല, ഒരു മുന്നറിയിപ്പ് തരാർന്നു! പെട്ടന്നായ് പോയ്!"
"മുന്നറിയിപ്പ് തന്നില്ലാന്നോ?തന്റെ തൊട്ടടുത്തിരുന്ന കാർണോരെ ഞാൻ വിളിച്ചോണ്ട് പോയത് കണ്ടീലയോ?
"ഉറങ്ങി പോയീ Mr കാലൻ"
"അല്ലേലും എണീക്കണത് ഞാൻ വന്ന് വിളിക്കുബോളാ! നിങ്ങള് മനുഷ്യര് കട്ട വെറൈറ്റി ആണ് ട്ടാ"
ഇനി എന്തു പറഞ്ഞിട്ട് എന്തു കാര്യം? Mr കാലന്റെ കൂടെ നടക്കാണ്....എങ്ങോട്ട്?ആവോ?
'Mr കാലൻ, അപ്പോ ആനബസ്സ്?"
"തന്റെ ജിവിതാർന്നെടൊ അത്! ആനബസ്സ് പോലും!"
"ഈ പുനർജന്മമൊക്കെയുണ്ടൊ കാലൻ"
"എന്തിനാ?ഉറങ്ങാനാണൊ?"
"അല്ല!ജീവിക്കാൻ"
കാലൻ ചിരിച്ചു. കേട്ടിട്ടുണ്ട്! കേട്ടിട്ടുണ്ട്!.

♥️♥️
ReplyDelete💫
ReplyDeleteEntammmooooo Pwolii💗💗💗
ReplyDeleteDank you dank youu
ReplyDeleteAmbee.. nice...
ReplyDeletePwoliyeee!😍😍😘
ReplyDeletePowli ��
ReplyDelete😇💫💗
ReplyDelete👌Soooper...continue 🤝
ReplyDeleteIshttaayi...
ReplyDeleteEvideyko pokunna ana bus.....
ReplyDelete🔥❤
ReplyDelete